Tuesday 18 March 2014


ഓര്‍മ്മച്ചെപ്പ്


വേര്‍പാട് എന്നും ഒരു വേദനയാണ്. ഒരിക്കലും ഒന്നിനോടും പകരം വെയ്ക്കാന്‍ കഴിയാത്തൊരു നൊമ്പരം.കാലത്തിന്‍റെ ചക്രവാളത്തില്‍ ഒരു പക്ഷേ ഒരു നിമിഷമെങ്കിലും നമ്മളി വേദന മറന്നേക്കാം. എന്നാല്‍ വേദനകള്‍ എന്നും ഓര്‍മ്മപ്പെടുത്തലുകളാണ്. മരണം വരെ കൂടെയുണ്ടാകുന്നൊരു കൂട്ടുകാരന്‍. എത്രതന്നെ മറന്നാലും, കാലമെത്ര കടന്നു പോയാലും പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ എന്നും നമ്മെ വേട്ടയാടികൊകൊണ്ടിരിക്കും.കാരണം നാം അത്രയേറെ അവരെ സ്നേഹിച്ചിട്ടുണ്ടാകും, മനസ്സില്‍ വലിയൊരുസ്ഥാനം അവര്‍ക്കു കൊടുത്തിട്ടുണ്ടാകും.
ജീവിതത്തില്‍ നാം എത്ര വളര്‍ന്നാലും എത്ര തന്നെ ഉയരങ്ങലിലെത്തിയാലും കഴിഞ്ഞകാല ഓര്‍മ്മകള്‍ ഒരിളംകാറ്റുപൊലെ ഇടയ്ക്ക് വീശികൊണ്ടിരിക്കും ഇത്തരം ഓര്‍മ്മകള്‍ ഒരു പക്ഷേ നമ്മെ നിരാശപ്പെടുത്തിയേക്കാം, മറ്റു ചിലപ്പോള്‍ അതൊരു പ്രചോദനമായിതീര്‍ന്നേക്കാം.ജീവിതത്തില്‍ വിജയത്തിന്‍റെ , വാശിയുടെ വിത്തുകള്‍ പാകാനുള്ള ഒന്നായിമാറിയേക്കാം അവയെല്ലാം.
ജീവിതത്തില്‍ വിജയത്തിന്‍റെ ഉന്നതിയില്‍ എത്തിയവരുടെയെല്ലാം യാത്രയില്‍ വേദനയുടെ കയ്പ്പുനീരു ഒരിക്കലെകിലും വീണിട്ടുണ്ടായിരിക്കും. അന്നൊരുപക്ഷേ ആ വേദനയില്‍ നിന്നുപോയിരുന്നെക്കില്‍ ജീവിതത്തില്‍ അവരുത്തോറ്റുപോയേനെ, വിജയത്തിലേക്കുള്ള കല്പടവുകളില്‍ കാലിടറിപോയേനെ. ഇതെല്ലാം ഒരു മാതൃകായാണ്, പ്രചോദനമാണ്. ജീവിതത്തില്‍ മുന്നേറാനുള്ള പ്രോത്സാഹനമാണ്. വേദനകളില്‍ തളര്‍ന്നുപോകാതെ, അവയെ ഒരു കൈത്താങ്ങായികണ്ട് മുന്നേറണം.
നിനച്ചിരിക്കാതെ ജീവിതയാത്രയിലേക്ക് ഒരുപാട് വേദനകളുന്മായി കടന്നു വരുന്ന കൂട്ടുകാരനാണ് മരണം. വേദനകള്‍ മാത്രം സമ്മാനിച്ച് കടന്നു പോകുന്ന ആ കൂട്ടുകാരനെ നാം ഏറെ സങ്കടത്തോടെയാണ് സ്വീകരിക്കുന്നത്. വന്നുപോകുന്ന ആ കൂട്ടുകാരന്‍ തിരിച്ചുപോകുന്നത് നമ്മളോടപ്പം അതുവരെയുണ്ടായിരുന്ന, നമുക്ക് ഏറെ പ്രിയപെട്ടവരുടെ ജീവനും കൊണ്ടായിരിക്കും.ഇനി ഒരിക്കലും ആ കൂട്ടുകാരന്‍ തിരിച്ചു വരല്ലെയെന്നു മനസ്സില്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല.പ്രിയപ്പെട്ടവര്‍ അകന്നുപോകുമ്പോള്‍ വേദനകള്‍ മാത്രം ബാക്കിയാകുന്നു. എന്നാല്‍ നാം ആ സമയം മറന്നു പോകുന്ന ഒന്നുണ്ട്, നമ്മളില്‍ നിന്നു അകന്നുപോകുന്നവരുടെ വേദനകള്‍. പരസ്പരം അകന്നുപോകുമ്പോള്‍ അവരുടെ മനസിലും ബാക്കിയാകുന്നത് തീരാത്ത വേദനകളാണ്. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവെച്ചാകും അവരു മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയാകുന്നത്.  അവര്‍ക്കു വേണ്ടി ഇനി നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ......, സഫലമാക്കാന്‍ കഴിയാതെ, പാതിവെച്ചു നിന്നുപോയ ആ ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക. അതിനുവേണ്ടി സങ്കടങ്ങളെല്ലാം കടിച്ചമര്‍ത്തി ജീവിക്കുക. പൂര്‍ത്തീകരിക്കാനാവാതെ പോയ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് അവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സന്തോഷം, അവര്‍ക്കായുള്ള അവസാനത്തെ സമ്മാനം.
മരണമെന്ന കൂട്ടുകാരനെ ഞാന്‍ ഏറെ ഇഷ്ടട്ടപെട്ടിരുന്നു, കൂടെപോകാനും ആഗ്രഹിച്ചിരുന്നു. അവസാനം അവനെത്തി...പക്ഷേ, അവന്‍ പോകുമ്പോള്‍ കൊണ്ടുപോയത് ഞാന്‍ ഏറെ സ്നേഹിച്ചിരുന്ന എന്‍റെ ഏട്ടന്‍റെ ജീവനും കൊണ്ടായിരുന്നു. കടന്നുവന്ന ആ കൂട്ടുകാരന്‍ തകര്‍ത്തത് ഒരുപാട് സ്വപ്നങ്ങളെയായിരുന്നു. ഏട്ടന്‍റെ വേര്‍പാട് സമ്മാനിച്ചത് നീറുന്ന കുറെ നൊമ്പരങ്ങളും...... ഇനി ഒരിക്കലും തിരികെ വരില്ലന്നറിയാം, ഒന്നുംപറയാതെ ഏട്ടന്‍ പോയിമറിഞ്ഞപ്പോള്‍ ബാക്കിയായത് തോരാത്ത കണ്ണീര്‍മഴയാണ്.
അകാലത്തില്‍ ഞങ്ങളില്‍നിന്നും അകന്നുപോയ ഏട്ടനുമുന്‍പില്‍ സ്നേഹത്തിന്‍റെ ഒരായിരം റോസാപൂക്കള്‍..........
Love you eatta......... love you so munch....................
കാലമെത്ര കഴിഞ്ഞാലും ഏട്ടന്‍ തന്ന ഓര്‍മ്മകള്‍ ഒരിക്കലുംമായില്ല......അത്രയ്ക്കു ജീവനായിരുന്നു എനിക്ക് എന്‍റെ ഏട്ടനെ....
ദെവത്തിനു ഇടയ്ക്ക് തിമിരം വരാറുണ്ടോന്നൊരു സംശയം. അതാണല്ലോ ചിലരുടെയോക്കെ വേദനകല്‍ പലപ്പോഴും കാണാതെ പോകുന്നത്. അതോ കണ്ടിട്ടും കാണാത്തതുപോലെ അഭിനയിക്കുകയാണോ? ആവാം, കാരണം ജീവിതം എന്നതിനു സന്തോഷം എന്നലല്ലോഅര്‍ഥം!











യേശു പറഞ്ഞു...,
സ്ത്രീയേ നിന്‍റെ വിശ്വസം വലുതാണ്.
നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.
                                                                                      (മത്തായി 15/18)